2. പൗരത്വ നിയമത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരവെ, ബില്ലിന് എതിരെ ഐക്യരാഷ്ട്ര സഭയും രംഗത്ത്. നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുനത്തുന്നു എന്ന് ഐക്യരാഷ്ട്ര സഭ. ബില്ലിനെതിരെ ഉയര്‍ന്ന ആശങ്കകള്‍ കണക്കിലെടുക്കുന്നു എന്നും യു.എന്‍ അറിയിച്ചു. പൗരത്വ നിയമത്തില്‍ പ്രതിരോധ നീക്കവും ആയി ബി.ജെ.പിയും രംഗത്ത്. നാളെ മുതല്‍ ഈ മാസം 18 വരെ വിവിധ നഗരങ്ങളില്‍ ബോധവത്കരണ പരിപാടിയും പ്രചാരണവും നടത്താന്‍ തീരുമാനം. ഡല്‍ഹി, മുംബയ്, ബംഗുളൂരു, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ, ഗുവാഹത്തി, ലഖ്നൗ എന്നിവിടങ്ങളിലും പരിപാടി നടത്തും.
3. അതേസമയം, പൗരത്വ ബില്ലിന് എതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല എന്ന് സുപ്രീംകോടി. തൃണമൂല്‍ എം.പി മൊഹുവ മൊയിത്രയാണ് ഹര്‍ജി നല്‍കിയത്. പൗരത്വ നിയമ ഭേദഗതി ബില്ലിലെ പ്രതിഷേധത്തില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയും അനിശ്ചിതത്വത്തില്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും തമ്മില്‍ ഞായറാഴ്ച നടക്കേണ്ട ഉച്ചകോടി ആണ് അനിശ്ചിതത്വത്തില്‍ ആയത്. ഗുവാഹത്തിയില്‍ ആയിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
4. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പൗരത്വ ഭേദഗതി ബില്ലില്‍ ഒപ്പുവച്ചു. ഇന്നലെ രാഷ്ട്രപതി ഒപ്പുവച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. ദേശീയ പരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണിവരെ ആണ് ഹര്‍ത്താല്‍
5. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച വി.ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി ആണ് ധവളപത്രം തയ്യാറാക്കിയത്. നികുതി പിരിവിലെ കാര്യക്ഷമതാ കുറവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ് ധവളപത്രം പുറത്തിറക്കിയത്
6. പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍ രംഗത്ത്. യദുലാലിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കണം എന്ന് നാട്ടുകാര്‍. മരണപ്പെട്ട യദുവിന്റെ സഹോദരന് ദോലി നല്‍കണം എന്നും നാട്ടുകാരുടെ ആവശ്യം. വീടിന്റെ ഏക അത്താണി ആയിരുന്നു മകന്‍ എന്ന് യദുലാലിന്റെ പിതാവ്. കൃത്യമായി റോഡ് നിയമങ്ങള്‍ എല്ലാം പാലിക്കുന്ന ആളായിരുന്നു യദുലാല്‍. റോഡ് ശരിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍പേ നടപടി എടുത്തിരുന്നു എങ്കില്‍ മകനെ നഷ്ടപ്പെടില്ലായിരുന്നു എന്നും യദുലാലിന്റെ അച്ഛന്‍ ലാല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
7. അതേസമയം, യുവാവിന്റെ മരണത്തിന് ഇടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിന് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ആണ് അടിയന്തരമായി റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്. അധികൃതരുടെ അനാസ്ഥയില്‍ ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞിട്ടും സംഭവത്തില്‍ പരസ്പരം പഴിചാരുകയാണ് വകുപ്പുകള്‍. കുഴി അടയ്ക്കാന്‍ പി.ഡബ്ല്യു.ഡി പണം നല്‍കിയില്ല എന്ന് ജല അതോറിറ്റി. ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. കുഴി അടയ്ക്കാന്‍ ജല അതോറിറ്റിയില്‍ നിന്ന് പണം ലഭിച്ചില്ലെന്നാണ് പി.ഡബ്ല്യു.ഡിയുടെ ആരോപണം.
8. അപകടത്തിന് ഇടയാക്കിയ ഭാഗത്ത് പൈപ്പ് പൊട്ടിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 18 ന് അറ്റകുറ്റപ്പണിക്ക് അനുമതി തേടി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് ജല അതോറിറ്റി കത്ത് അയച്ചിരുന്നു. രണ്ട് പൈപ്പ് ലൈനുകള്‍ കടന്നു പോകുന്നതിനാല്‍ റോഡ് മുറിച്ച് ജോലി ചെയ്യാനായിരന്നു അനുമതി തേടിയത്. എന്നാല്‍ ഒരു പ്രതികരണവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല സംഭവത്തെ തുടര്‍ന്ന് മജിസ്ടീരിയല്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച അഡി. ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രസേഖരന്‍ നായര്‍ ഇന്ന് രാവിലെ യദുലാലിന്റെ വീട് സന്ദര്‍ശിക്കും. കുടുംബാഗംങ്ങളില്‍ നിന്ന് മൊഴിയെടുത്ത ശേഷം അപകടസ്ഥലം സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
0 Comments